കരടിയെ പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റണം: വാകേരി ജനകീയ സമിതി

0


വാകേരി: ശനിയാഴ്ച്ച കരടിയുടെ ആക്രമണത്തിന് കർഷകൻ ഇരയായ സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു.

വാകേരി, ഗാന്ധിനഗറിൽ കുമ്പിക്കൽ അബ്രഹാം ആണ് സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കരടിയുടെ ആക്രമണത്തിന് ഇരയായത്. 

അദ്ദേഹം ഇപ്പോൾ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രദേശത്ത് വലിയ ജനകീയ പ്രതിഷേധം രൂപപ്പെടുകയാണ്. 

വാകേരി സെ. ആന്റണീസ് ദേവാലയത്തിൽ ചേർന്ന ജനകീയ സമിതി യോഗം ചേർന്നു. ജനങ്ങൾക്ക് വഴി നടക്കാൻ കഴിയാത്ത വിധം ജനവാസ മേഖലകളിൽ വിഹരിക്കുന്ന കരടിയെ പിടികൂടാൻ വനം വകുപ്പ് സത്വര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

നൂറുകണക്കിന് പേർ പങ്കെടുത്ത യോഗത്തിൽ പൂതാടി പഞ്ചായത്ത് പത്താം വാർഡ് മെമ്പർ  സണ്ണി കൊച്ചുപുരക്കൽ, ഫാ. ജെയ്‌സ് പൂതക്കുഴി, സണ്ണി ചാമക്കാലയിൽ, ജയ്‌മോൻ ഇടക്കുളത്തിൽ, ജോയി അക്കരപറമ്പിൽ, ബേബി മാടപ്പാട്ട്, സിജോ പൈനയിൽ,ജിൻഷോ ഐക്കരോട്ട് എന്നിവർ സംസാരിച്ചു. കരടിയെ കൂടു വെച്ച് പിടികൂടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പും ഉദ്യോഗസ്ഥരും തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top