തൃക്കൈപ്പറ്റ: ദേശീയ മൗണ്ടൻ സൈക്കിൾ ചാമ്പ്യൻഷിപ്പിൽ
വിവിധ സൈക്കിൾ ട്രാക്ക് മത്സരങ്ങളിൽ മൂന്നും അഞ്ചും ഒമ്പതും സ്ഥാനം നേടിയ,വയനാട് തൃക്കൈപ്പറ്റ നെല്ലാട്ടുകുടി
എൽദോ ബിൻ സി ദമ്പതിമാരുടെ മകൻ ആൽബിൻ എൽദോക്ക് ജന്മ നാടിൻ്റെ സ്വീകരണം. തൃക്കൈപ്പറ്റ
പാരിജാതം സാംസ്കാരിക കൂട്ടായ്മയുടെയും സൈക്കിൾ
ക്ലബ്ബിന്റേയും ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്.
സ്വീകരണ ചടങ്ങിന് ജോബിഷ്. പി.വി.
ഷിബി..എൻ. വി.
അജിത സുരേഷ്
രാധ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
തൃക്കൈപ്പറ്റ സെൻ്റ് തോമാസ്
യാക്കോബായ സുറിയാനി പള്ളിയിൽ ആൽബിൻ എൽദോക്ക് സ്റ്റെഫാനോസ് തീരുമേനി മൊമന്റോ നൽകി ആദരിച്ചു.