ക്വാറി-ക്രഷര്‍ ഉല്‍പന്നങ്ങളുടെ വില വര്‍ധന; പ്രതിഷേധവുമായി നിര്‍മാണ തൊഴിലാളികളും കരാറുകാരും

0


കല്‍പ്പറ്റ: ജില്ലയില്‍ ക്വാറി-ക്രഷര്‍ ഉല്‍പന്നങ്ങളുടെ വില വര്‍ധനക്കെതിരെ പ്രതിഷേധം. 
ക്വാറി ഉല്‍പന്നങ്ങളുടെ റോയല്‍റ്റി ഫീസ് വര്‍ധിപ്പിച്ചുവെന്ന കാരണം പറഞ്ഞ് ഒരു മാനദണ്ഡവുമില്ലാതെ ക്വാറി ഉടമകള്‍ ഏകപക്ഷീയമായി ഉല്‍പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് നിര്‍മാണ തൊഴിലാളികളും കരാറുകാരും ചൂണ്ടിക്കാട്ടുന്നു.

വില വര്‍ധനക്കെതിരെ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കാനാണ് തൊഴിലാളി യൂനിയനുകളുടെ തീരുമാനം.

 മറ്റു ജില്ലകളിലെ അപേക്ഷിച്ച്‌ കല്ല്, എം സാന്‍ഡ് ഉള്‍പ്പെടെയുള്ള ക്വാറി-ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് ഒരടിക്കുള്ള വില ജില്ലയില്‍ 18 മുതല്‍ 26 രൂപവരെ കൂടുതലാണെന്ന് യൂനിയനുകള്‍ പറയുന്നു. 

എം സാന്‍ഡിന് അടിക്ക് 55 രൂപവരെയാണ് ജില്ലയില്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്ബാണ് വിലവര്‍ധിപ്പിച്ചത്. 

അതുപോലെ മറ്റു ക്വാറി ഉല്‍പന്നങ്ങള്‍ക്കും അടിക്ക് 50 രൂപവരെ നല്‍കേണ്ട സാഹചര്യമാണുള്ളത്. അതേസമയം, ഇതേ ഉല്‍പന്നങ്ങള്‍ക്ക് ഇതിന്‍റെ പകുതിയാണ് വിലയുള്ളത്.

ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെ പതിനായിരക്കണക്കിന് തൊഴിലാളികള്‍ നിര്‍മാണ മേഖലയെ ആശ്രയിച്ച്‌ ജീവിക്കുന്നവരാണ്. ജില്ലയില്‍ നാമമാത്രമായ ക്വാറികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലക്ക് പുറത്തുനിന്നാണ് ക്വാറി ഉല്‍പന്നങ്ങള്‍ കൂടുതലായി എത്തുന്നതും. 

ഇത്തരമൊരു സാഹചര്യത്തിലാണ് ജില്ലയില്‍ ക്വാറി-ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് വീണ്ടും വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് നിര്‍മാണ മേഖലയെ വലിയ രീതിയില്‍ ബാധിക്കുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മാണ മേഖലയിലെ സിമന്‍റുള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് വില വര്‍ധിച്ച്‌ പ്രതിസന്ധിയിലായിരിക്കേ ക്വാറി-ക്രഷര്‍ ഉല്‍പന്നങ്ങളുടെ രൂക്ഷമായ വില വര്‍ധനയും മേഖലയെ വലിയ തോതില്‍ ബാധിക്കുമെന്നും തൊഴിലാളികള്‍ പറയുന്നു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top