ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനംവകുപ്പിന്റെ സൗജന്യ വൃക്ഷത്തൈ വിതരണം ജൂണ്‍ അഞ്ചു മുതല്‍ ജൂലൈ 7 വരെ നടക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സൗജന്യമായി ലഭ്യതയനുസരിച്ച് തൈകള്‍ വിതരണം ചെയ്യുവാനാണ് തീരുമാനം.
20,91,200 തൈകളാണ് വിതരണത്തിനായി തയ്യാറായിട്ടുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷമായി വൃക്ഷത്തൈനട്ട് പരിപാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി സര്‍ക്കാരിതര സംഘടനകള്‍ക്കും തൈകള്‍ ലഭ്യമാക്കും.