നിങ്ങളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുന്ന ഇത്തരം ആപ്പുകളെ സൂക്ഷിക്കണം .Candy Crushഉം Ludoയും, ഉൾപ്പടെ പട്ടികയിൽ

0

ഗൂഗിള്‍ പ്ലേയില്‍ ലഭിക്കുന്ന എല്ലാ മൊബൈല്‍ ആപ്പുകളും സുരക്ഷിതമാണെന്ന് പറയാനാകില്ല. കാരണം നിങ്ങളുടെ ഫോണിലെ വിവരങ്ങളും ക്യാമറ, മൈക്ക് എന്നിവയുടെ എല്ലാം ആക്സസ് ചോദിക്കുന്ന ആപ്ലിക്കേഷനുകളെ സൂക്ഷിക്കണം.
ഇവര്‍ തങ്ങളുടെ ലാഭത്തിനായി നിങ്ങളുടെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നു. ഇവ മറ്റ് പാര്‍ട്ടികള്‍ക്ക് ഒരുപക്ഷേ വിതരണം ചെയ്തേക്കാനും സാധ്യതയുണ്ട്.

ചിലപ്പോള്‍ നിങ്ങള്‍ വളരെ വിശ്വസിക്കുന്ന മെസേജിങ് ആപ്ലിക്കേഷനോ, സോഷ്യല്‍ മീഡിയ ആപ്പോ, പ്രിയപ്പെട്ട ഗെയിമിങ് ആപ്പോ ആയിരിക്കും. സര്‍ഫ്‌ഷാര്‍ക്ക് എന്ന VPN സേവന ദാതാവിന്റെ ഏറ്റവും പുതിയ പഠനത്തില്‍ ഇത്തരത്തില്‍ നമ്മുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ചില ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഉള്ളതായും, ഇവ വിവരങ്ങള്‍ മോഷ്ടിക്കുന്നതായും പറയപ്പെടുന്നു.

സ്വകാര്യതയ്ക്ക് ഭീഷണിയായ ഗെയിമിങ് ആപ്പുകള്‍

കാൻഡി ക്രഷ് സാഗ, കാരം പൂള്‍ ഡിസ്‌ക് ഗെയിം, കോള്‍ ഓഫ് ഡ്യൂട്ടി മൊബൈല്‍ എന്നീ ജനപ്രിയമായ 3 ഗെയിമിങ് ആപ്പുകളാണ് സ്വകാര്യത ചോര്‍ത്തുന്നതില്‍ മുൻപന്തിയിലുള്ള 3 ആപ്ലിക്കേഷനുകള്‍ എന്ന് പറയുന്നു. നിങ്ങളുടെ ഫോണിലുള്ള ഫോട്ടോകളും വീഡിയോകളും, കോണ്‍ടാക്റ്റ് വിവരങ്ങളും, ലൊക്കേഷൻ ഡാറ്റയും, കോണ്‍ടാക്റ്റുകളുമെല്ലാം ഇവ കൈക്കലാക്കുന്നുണ്ട്. ഇങ്ങനെ ഫോണിലെ 17 വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നുവെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് വിശദമാക്കുന്നു.

മുഖ്യമായും Candy Crush Saga, Carrom Pool Disc Game, Call of Duty Mobile എന്നിവര്‍ ലൊക്കേഷൻ വിവരങ്ങളാണ് മോഷ്ടിക്കുന്നത്. ഇങ്ങനെ ആപ്പ് ഉപയോക്താവിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുമ്ബോള്‍ അയാളുടെ വീട് അഡ്രസ്, ഓഫീസ്, യാത്ര ചെയ്യുന്ന ഇടങ്ങള്‍ എല്ലാം മനസിലാക്കുന്നു. ഒരാളുടെ ദിനചൈര്യ പോലും ഇങ്ങനെ പോകുന്ന സ്ഥലം ഉപയോഗിച്ച്‌ കണ്ടുപിടിക്കാനാകും. ഇതുവഴി പ്രദേശം അടിസ്ഥാനമാക്കി പ്രൊമോഷനുകളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കാനും മറ്റും ആപ്പുകളിലൂടെ സാധിക്കും. ഇങ്ങനെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി മൂന്നാം കക്ഷി ആപ്ലിക്കേഷനുകള്‍ക്ക് വിവരങ്ങള്‍ കൈമാറിയേക്കാം. മാല്‍വെയറുകള്‍ ഇവയില്‍ വന്നുപെട്ടാല്‍ വ്യക്തിഗത വിവരങ്ങളും ഈ ആപ്പുകളിലൂടെ കൈക്കലാക്കാം.

ഇന്ത്യയില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ലുഡോ കിംഗ്, സബ്‌വേ സര്‍ഫേഴ്‌സ് എന്നിവയും സുരക്ഷിതമല്ലാത്ത ഗെയിമിങ് ആപ്പുകളില്‍ ഇടം പിടിച്ചു. ഇവയ്ക്കും ചില വിവരങ്ങള്‍ ഉപയോക്താക്കളില്‍ നിന്ന് ആക്സസ് ചെയ്യാനാകും. ലുഡോ കിംഗ് ഈ ലിസ്റ്റില്‍ 38-ാമത്തെ സ്ഥാനത്താണ്. സബ്‌വേ സര്‍ഫേഴ്‌സ് ആകട്ടെ ഏഴാം സ്ഥാനത്തുമാണ്.

ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് നുഴഞ്ഞുകയറാത്ത ആപ്ലിക്കേഷനുകളില്‍ Traffic Rider, Among Us, Mini Militia War.io എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സുരക്ഷ ചോര്‍ത്തുന്ന ആപ്പുകളില്‍ അവസാന നിരയിലാണ് ഈ 3 ആപ്ലിക്കേഷനുകളും.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top