കേരളത്തിലെ കർഷകജനതയേയും ആത്മഹത്യ ചെയ്ത കർഷക കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തിയാണ് സർക്കാറിൻ്റെ രണ്ടാമൂഴത്തിലെ രണ്ടാം വാർഷികാഘോഷമെന്ന് കർഷകമോർച്ച വയനാട് ജില്ലാക്കമ്മറ്റി.
വിലത്തകർച്ചയും, വന്യമൃഗങ്ങളും, കടബാധ്യതയും കർഷകൻ്റെ നടുവൊടിക്കുകയാണ്.
110 സുഗന്ധവിളകൾ കൃഷി ചെയ്യാൻ സാഹചര്യമുള്ള സംസ്ഥാനത്ത് സർക്കാർ അതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുക, ഫസൽ ഭീമാ യോജന, കൃഷി സഞ്ചായ് യോജന തുടങ്ങി കർഷകന് ഗുണഗരമായ കേന്ദ്ര സർക്കാറിൻ്റെ പദ്ധതികൾ മനപ്പൂർവ്വമായ സാങ്കേതിക തടസ്സങ്ങളുന്നയിച്ച് കർഷകർക്ക് നിഷേധിക്കുന്ന സാഹചര്യം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണാ സമരത്തിൽ ഉന്നയിച്ചു. ഇന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് മീനങ്ങാടിയിലും ധർണ്ണ നടത്തിയത്.
ധർണ്ണാ സമരം കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി KT വിപിൻ ഉദ്ഘാടനം ചെയ്തു.
കർഷകജനതയോടുള്ള സംസ്ഥാന സർക്കാറിൻ്റെ വഞ്ചനകൾക്കെതിരെ മറ്റ് മുന്നണികളോ രാഷ്ട്രീയ പാർട്ടികളോ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ഭാരതീയ ജനതകർഷക മോർച്ച സർക്കാറിനെ നിറം പ്രതിരോധവുമായി രംഗത്തെത്തിയിട്ടുള്ളത്.സംഘടന ജില്ലാ പ്രസിഡണ്ട് ആരോടരാമചന്ദ്രൻ ,സംസ്ഥാന സമിതിയംഗം അരിമുണ്ട സുരേഷ്, ബി ജെ പി ജില്ലാ ഉപാദ്ധ്യക്ഷൻ പി.എം അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.