കുണ്ടും കുഴിയും നിറഞ്ഞ യാത്ര; വാഴവറ്റ DYFI യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാരാപ്പുഴ ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു.

0



വാഴവറ്റ:ഗതാഗത യോഗ്യമല്ലാത്ത റോഡിൻ്റെ ശോചനീയാവസ്ഥ  പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധസമരം നടത്തിയത്. 
ഗ്രാമ പഞ്ചായത്ത് റോഡുകളടക്കം ആധുനിക രീതിയിൽ നവീകരിക്കുന്ന സംസ്ഥാന സർക്കാറിനെ മോശമായി ചിത്രീകരിക്കുന്നതിൻ്റെ ഭാഗമായി നിയോജക മണ്ഡലത്തിൽ ഭരണത്തിലുള്ള MLA യും ഇറിഗേഷൻ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തു കളിയാണ് റോഡിൻ്റെ ശോചനീയാവസ്ഥക്ക് കാരണമെന്ന് ധർണ്ണാ സമരത്തിൽ നിന്നും ആരോപണമുയർന്നു. 

ടൂറിസ്റ്റുകൾ റോഡിൽ ഉപേക്ഷിച്ച മാലിന്യം അടിയന്തിരമായി നീക്കം ചെയ്യുന്നതിനും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.DYFI കൽപറ്റ ബ്ലോക്ക് പ്രസിഡണ്ട് അർജുൻ ഗോപാൽ ഉപരോധസമരം ഉൽഘാടനം ചെയ്തു. ഒരാഴ്ചക്കുള്ളിൽ റോഡിലെ കുഴികൾ അടക്കുമെന്ന അധികൃതരുടെ ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.നടപടിയുണ്ടായില്ലെങ്കിൽ ഓഫീസ് പ്രവർത്തനം സ്തംഭിപ്പിക്കുന്ന തരത്തിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.ഭാരവാഹികളായ അൻഷിൻ, മുഹമ്മദ് ഷജീദ്, ബിനു ഇ എസ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top