കഞ്ചാവുമായി പിടിയിലായ പ്രതിക്ക് 20000 രൂപ പിഴയും 2 വർഷം കഠിന തടവും

0



 മാനന്തവാടി തലശ്ശേരി റോഡിൽ കോട്ടക്കൽ ആര്യവൈദ്യശാലയ്ക്ക് സമീപം 1.150 കിലോ ഗ്രാം കഞ്ചാവുമായി 2018 ല്‍ പിടിയിലായ യുവാവിന് രണ്ടുവർഷം തടവും ഇരുപതിനായിരം രൂപ പിഴയും. കാവുമന്ദം സ്വദേശി നിതിൻ പരമേശ്വരനാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. നർക്കോട്ടിക് സ്പെഷ്യൽ ജഡ്ജ് അനിൽകുമാർ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2018ൽ അന്നത്തെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജെ ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിൽ ഹാജരാക്കുകയും ക്രൈ നമ്പർ 29/2018 ആയി രജിസ്റ്റർ ചെയ്യുകയും  ചെയ്തിരുന്നു. വയനാട് ജില്ല അഡീഷണൽ എക്സൈസ് കമ്മീഷണർ ആയിരുന്ന എൻ രാജശേഖരൻ അന്വേഷണം ഏറ്റെടുത്തു നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സുരേഷ് കുമാർ ഹാജരായി.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top