ഈ വരുന്ന 24 ന് വ്യാഴാഴ്ച അരിവാൾ കോശ രോഗികൾ കൽപ്പറ്റ വയനാട് ജില്ലാ കലക്ടറേറ്റിന് മുൻപിൽ ഏകദിന സൂചനാ സത്യാഗ്രഹം നടത്തും.
നിലവിൽ 9 മാസമായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ സമാശ്വാസ പെൻഷൻ കുടിശിക തീർത്ത് പെൻഷൻ അനുവദിക്കുക. പെൻഷൻ എല്ലാ മാസവും മുടങ്ങാതെ ലഭ്യമാക്കുക.
മാനന്തവാടി വരയാലിൽ തറക്കല്ലിട്ടിരിക്കുന്ന ഹീമോഗ്ലോബിനോപതി റിസർച്ച് സെന്റർന്റെ പ്രവർത്തി ഉടൻ തന്നെ ആരംഭിക്കുക.
എല്ലാ അരിവാൾ കോശ രോഗികൾക്കും 40% ത്തിന് മുകളിലുള്ള സ്ഥിര ഭിന്നശേഷി കാർഡ് നൽകുക
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ളവർക്ക് എല്ലാ മാസവും പെൻഷൻ ലഭിക്കുന്ന രീതിയിൽ ക്രമീകരണം നടത്തുക
എന്നിങ്ങനെയുള്ള ആവശ്യങ്ങൾ
ഉന്നയിച്ചാണ് സൂചനാ സമരം നടത്തുന്നത്.