ചാരായവുമായി 4 പേർ പിടിയിൽ

0

മാനന്തവാടി എക്സൈസ് സർക്കിൾ  
KL-10-AP-3838Tata Magic Iris വാഹനത്തിൽ കൊണ്ടുവരികയായിരുന്ന  40 ലിറ്റർ ചാരായവുമായി 4 പേർ പിടിയിൽ
പ്രിവന്റീവ് ഓഫീസർ ജിനോഷ്‌ പി. ആറിന്റെ നേതൃത്വത്തിൽ മാനന്തവാടി ,പേര്യ -വട്ടോളിയിൽ നിന്നാണ് ചാരായവും 1200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.  ഇടുക്കി ഉടുമ്പൻചോല, അണക്കര, ചേറ്റുകുഴി വേണാട്ട് മാലിൽ അനീഷ് എസ് (44), ' കോഴിക്കോട് ബേപ്പൂർ, നടുവട്ടം പോതോട്ടിൽ അജിത് പി.(33), പേരാമ്പ്ര എരവട്ടൂർ, എടവരാട്ട് നടപ്പറമ്പിൽ മുഹമ്മദ് എൻ. പി, (40) ,കണ്ണൂർ, തളിപ്പറമ്പ്, നെടിയങ്ങ, കൊട്ടൂർ വയൽ പുരയിടത്തിൽ മാത്യൂ ചെറിയാൻ (33) എന്നിവരാണ് അറസ്റ്റിലായത്..
സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എ.സി, പ്രിൻസ് ടി.ജി, ഹാഷിം കെ , സെൽമ കെ ജോസ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. പേരാവൂർ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് കണ്ടെടുത്ത കേസിലുൾപ്പെട്ട വാഹനം  ട്രസ്റ്റിന്റെ പേരിലുള്ളതാണ് . ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിലാണ് ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് പ്രഥമദൃഷ്‌ടിയാലുള്ള വിവരം .

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top