മീനങ്ങാടി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റിൽ വൈകുന്നേരം 5.30 ഓടെയാണ് ചേരിതിരിഞ്ഞ് യുവാക്കൾ ആക്രമണം അഴിച്ച് വിട്ടത്.
ഈ അടിപിടിക്കിടെയാണ് സമീപത്തെ ഫാൻസി കടയിലും നാശനഷ്ടമുണ്ടാക്കിയത്. എൺപതോളം വരുന്ന യുവാക്കളാണ് സ്റ്റാൻ്റിൽ സംഗമിച്ച് കൂട്ടത്തല്ലിന് കളമൊരുക്കിയത്. നാട്ടുകാർ തല്ല് നിർത്താനുള്ള ശ്രമം നടത്തിയെങ്കിലും നാട്ടുകാരെയും അക്രമിക്കാനാണ് യുവാക്കൾ ശ്രമിച്ചത്. ഇതോടെ നാട്ടുകാർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ പോലീസെത്തി ലാത്തിവീശിയതോടെ യുവാക്കൾ ചിതറിയോടി. പോലീസെത്തിയില്ലായിരുന്നുവെങ്കിൽ നിരവധി പേരെ ആശുപത്രിയിലേക്ക് കൊണ്ടു പോവേണ്ട അവസ്ഥ വന്നേനെ എന്നാണ് കണ്ടു നിന്നവർ പറഞ്ഞത്.
സുൽത്താൻ ബത്തേരിയിൽ നിന്ന് തുടങ്ങിയ വാക്കേറ്റമാണ് മീനങ്ങാടിയിൽ കൂട്ട അടിയിൽ കലാശിച്ചത്.