ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ വിനീഷ് പി എസിൻ്റെ നേതൃത്വത്തിൽ വയനാട് എക്സൈസ് ഇന്റലിജൻസുമായി ചേർന്ന് മേപ്പാടി ടൗൺ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ലോട്ടറി കടയിൽ വില്പനയ്ക്കായി സൂക്ഷിച്ച 19 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തത്. കേസിലെ ഒന്നാം പ്രതി മുരളി ഓടി രക്ഷപ്പെട്ടു. സഹായി ആയ പ്രവീൺകുമാർ പി.എ(33) യെ അറസ്റ്റ് ചെയ്തു . പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജി. അനിൽകുമാർ ,രഘു എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ.കെ.എ രഘു. വി , ജലജ എം.ജെ, ഡ്രൈവർ പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.
വിദേശം മദ്യം പിടികൂടി. സഹായി പിടിയിൽ, മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു.
8/31/2023 10:53:00 PM
0