വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു.

0

കാക്കവയൽ: പക്യാനിക്കുന്ന് അഗാസിയ ഓട്ടോ ഡ്രൈവർ എടക്കാട്ട് രാജു ജോർജിൻ്റെ മകൻ ഷിജിൻ രാജ് 21 ആണ് മരിച്ചത് .കഴിഞ്ഞ തിങ്കളാഴ്ച അമ്പലവയലിൽ വെച്ച് ഷിജിൻ രാജ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഷിജിൻ രാജിന് ഗുരുതരമായി പരിക്കേറ്റിരുന്നു.  മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലുമായി ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തെനേരി ഫാത്തിമാ മാതാ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top