തിരുവനന്തപുരം: നെല്‍കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന് ഉള്ളതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേന്ദ്രവിഹിതം കിട്ടാൻ ആറ് മുതല്‍ എട്ട് മാസം വരെ സമയമെടുക്കും.
ഈ യാഥാര്‍ത്ഥ്യം അധികം ആളുകള്‍ക്ക് അറിയില്ലെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി. 637.6 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിഹിതമായി ലഭിക്കാനുണ്ട്. 216 കോടി രൂപ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അവസാനം സംഭരിച്ച നെല്ലിന്റെ വില കിട്ടാൻ ആറ് മാസമെങ്കിലും സമയമെടുക്കും. കാലതാമസം ഒഴിവാക്കാനാണ് പിആര്‍എസ് വായ്പ സംവിധാനം 2018 മുതല്‍ പ്രാബല്യത്തില്‍ ഉള്ളത്.