ബാവലി: ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറും സംഘവും നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തികൊണ്ടുവന്ന 330 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി അത്തോളി സ്വദേശികളായ കൊളങ്ങരത്ത് വീട്ടില്‍ കെ.പി അഭിനന്ദ് (22), നടുച്ചാല്‍ വീട്ടില്‍ കെ.ടി വിഷ്ണുപ്രസാദ് (22) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 59 ടി 4104 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.കെ സുരേഷ്, എം.ജെ ഷിനോജ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു