മുട്ടിൽ : സമൂഹത്തിന്റെ ഭദ്രത ഉറപ്പുവരുത്തുന്നതിൽ ഭാഷ -സാഹിത്യ- സാംസ്കാരിക വിനിമയങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ടന്ന് മുട്ടിൽ ഡബ്ല്യു. യു എം ഒ കോളേജിലെ അറബി, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷാ വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന അന്തർദേശീയ സെമിനാർ അഭിപ്രായപ്പെട്ടു. ഭാഷകൾ തമ്മിലുള്ള കൈമാറ്റം ബഹുസ്വരസംസ്കാര നിർമ്മിതിക്ക് വഴിവെച്ചുവെന്നും പരസ്പര ഭാഷകൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് സംസ്കാര നിർമിതിയിലും, അതിന്റെ വളർച്ചയിലും പങ്ക് വഹിച്ചെതെന്നും "ലാംഗ്കോൺ" അന്തർദേശീയ ബഹു ഭാഷാ സെമിനാർ വിലയിരുത്തി. രണ്ട് ദിവസങ്ങളിലായി നടന്ന സെമിനാറിൽ നാലു ഭാഷകളിലായി കേരളത്തിനകത്തും പുറത്തുമായുള്ള പ്രൊഫസർമാരും , ഗവേഷക വിദ്യാർത്ഥികളും ഉൾപ്പെടെ 40 ൽ പരം വിഷയാവതരണങ്ങൾ നടന്നു.
സൗദി അറേബ്യയിലെ റിയാദ് പ്രിൻസ് സുൽത്താൻ യൂണിവേഴ്സിറ്റിയിലെ ലാഗ്വേജ് ആന്റ് ട്രാൻസുലേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദനാ അവാദ് സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഹിന്ദി വിഭാഗം മേധാവി ഡോക്ടർ സി പി ഹേമലത അധ്യക്ഷത വഹിച്ചു. മൊകേരി ഗവൺമെന്റ് കോളേജ് അറബിക് വിഭാഗം പ്രൊഫസർ ഡോ. ലിയാകത്തലി മുഖ്യ പ്രഭാഷണം നടത്തി. കാലികറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഉമർ ഒ തസ്നീം , പട്ടാമ്പി ഗവൺമെന്റ് കോളേജ് മലയാളം വിഭാഗം പ്രൊഫസർ ഡോ. ജമീൽ അഹമ്മദ്, പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടീന , എന്നിവർ തീം പ്രസന്റേഷന് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ.ടി.പി മുഹമ്മദ് ഫരീദ്, ഐ.ക്യു.എസി കോഡിനേറ്റർ ഡോ.ബിജു കെ. ജി, ലൈബ്രേറിയൻ കെ എം ആസിഫ്, മലയാള വിഭാഗം മേധാവി ഡോക്ടർ ടി പി ശഫീഖ്, അറബിക് വിഭാഗം മേധാവി ഡോക്ടർ പി നജ്മുദ്ദീൻ ,മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ പി കെ ഷൈജു, എന്നിവർ സംസാരിച്ചു. പ്രോഗ്രാം അസിസ്റ്റൻറ് കോഡിനേറ്റർ നൗഫൽ മുനീർ സ്വാഗതവും , ഹാസിൽ കെ നന്ദിയും പറഞ്ഞു.