മീനങ്ങാടി: അർബൻ ബാങ്ക് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്ത പഞ്ചായത്ത് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവും അർബൻ ബാങ്ക് ഡയറക്ടറുമായ ബേബി വർഗ്ഗീസിനെ പിന്തുണച്ച് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി. വിശദീകരണം പോലും ചോദിക്കാതെ പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ബേബി വർഗ്ഗീസിനെതിരെ ജില്ലാ നേതൃത്വം എടുത്ത അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നും പുനപ്പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അത് വരെ പാർട്ടി നേതൃത്വവുമായി സഹകരിക്കേണ്ടതില്ലെന്നും മണ്ഡലം തലത്തിലുള്ള പാർട്ടി പരിപാടികളിൽ ബേബി വർഗ്ഗീസിനെ കൂടി സഹകരിപ്പിച്ച് കൊണ്ട് പോകുമെന്നും യോഗം തീരുമാനിച്ചു . ബേബി വർഗ്ഗീസിനോട് ഐക്യദാർഢൃം പ്രഖ്യാപിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുൾപ്പെടെയുള്ള മുഴുവൻ കോൺഗ്രസ് ഭരണസമിതിയംഗങ്ങളും യോഗത്തിൽ രാജിസന്നദ്ധത അറിയിച്ചു. മണ്ഡലം പ്രസിഡണ്ട് വി എം വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെകKട്ടറി അനീഷ്, TK തോമസ്, മനു ,
MG ബേബി, TP ഷിജു തുടങ്ങിയവർ സംസാരിച്ചു.'