കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും (KEMU) സുൽത്താൻ ബത്തേരി അസി.എക്സൈസ് ഇൻസ്‌പെക്ടർ കെ.ബി. ബാബുരാജും സംഘവും പെരിക്കല്ലൂർ ഡിപ്പോ കടവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. ഇവർ ഉപയോഗിച്ച KL 20 P 7632 പൾസർ ബൈക്കിൽ രഹസ്യ അറയിൽ സുക്ഷിച്ച150 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്തിയതിന് കേണിച്ചിറ താഴമുണ്ട സ്വദേശികളായ താഴാനിയിൽ കിരൺ (20) കൊള്ളിയിൽ പ്രവീൺ (28) എന്നിവരാണ് പിടിയിലായത്. കേണിച്ചിറ ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നവരാണ് പിടിയിലായവരെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.